ഡല്‍ഹിയില്‍ വീണ്ടും ബോംബ് ഭീഷണി; നിരവധി ആശുപത്രികള്‍ക്കും സന്ദേശം, ആശങ്കയില്‍ ജനങ്ങള്‍

Jaihind Webdesk
Tuesday, May 14, 2024

 

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും ബോംബ് ഭീഷണി. ദിവസങ്ങളായി ഡല്‍ഹിയില്‍ ബോംബ് ഭീഷണി  തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍  വലിയ തോതിലുള്ള ആശങ്കയാണ് നിലനില്‍ക്കുന്നത്. ഇത്തവണ നിരവധി ആശുപത്രികള്‍ക്ക് ഇ-മെയിലായി ബോംബ് ഭീഷണി സന്ദേശമെത്തിയിട്ടുണ്ട്. ഭീഷണി സന്ദേശത്തെ തുടർന്ന് ആശുപത്രികളിലെല്ലാം ശക്തമായ പരിശോധനയാണ് നടക്കുന്നത്.

ദീപ് ചന്ദ് ബന്ധു, ജിടിബി, ദാദാ ദേവ്, ഹേഡ്ഗേവാർ ഉൾപ്പടെയുള്ള ആശുപത്രികൾക്കെതിരെയാണ് ഭീഷണി സന്ദേശം എത്തിയിരിക്കുന്നത്.  നേരത്തെ സ്വകാര്യ സ്കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി സന്ദേശമുണ്ടായിരുന്നു. നൂറിലേറെ സ്കൂളുകള്‍ക്ക് നേരെയായിരുന്നു ഭീഷണി. എന്നാല്‍ സന്ദേശം വ്യാജമായിരുന്നു എന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു. തുടർന്ന് ഗുജറാത്ത്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലും ബോംബ് ഭീഷണി സന്ദേശം ലഭിച്ചു.  വിമാനത്താവളങ്ങളില്‍ ഉള്‍പ്പെടെ ഭീഷണി സന്ദേശം എത്തി.