കണ്ണൂരില്‍ ബോംബ് നിർമ്മാണവും സംഭരണവും നിർബാധം നടക്കുന്നു, പോലീസ് നിഷ്ക്രിയം; വിമർശിച്ച് മാർട്ടിന്‍ ജോർജ്

Tuesday, June 18, 2024

 

കണ്ണൂർ: എരഞ്ഞോളി ബോംബ് സ്ഫോടനം ജില്ലയില്‍ ബോംബ് നിർമ്മാണവും സംഭരണവും നിർബാധം തുടരുന്നു എന്നതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമെന്ന് ഡിസിസി പ്രസിഡന്‍റ് അഡ്വ. മാർട്ടിന്‍ ജോർജ്. ബോംബ് നിർമ്മിച്ച പ്രതികളെ പിടികൂടണമെന്നും മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു.

സിപിഎമ്മും ബിജെപിയും യഥേഷ്ടം ബോംബ് നിർമ്മാണം തുടരുമ്പോൾ പോലീസിന്‍റെ ഭാഗത്തു നിന്ന് റെയ്ഡോ മറ്റു നടപടികളോ ഉണ്ടാകുന്നില്ല.ബോംബുകൾ സാധാരണക്കാരുടെ ജീവനു ഭീഷണിയാകുന്ന സാഹചര്യമാണ്. വേലായുധന്‍റെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നൽകണമെന്നും മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു. സ്ഫോടനത്തിൽ വയോധികൻ മരിച്ച എരഞ്ഞോളിയിൽ മാർട്ടിൻ ജോർജും കോൺഗ്രസ് നേതാക്കളും സന്ദർശനം നടത്തി.