‘സിപിഎമ്മിന് അർഹതപ്പെട്ട ചിഹ്നം ബോംബ്’; ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയണമെന്ന് സണ്ണി ജോസഫ് എംഎല്‍എ

Tuesday, April 9, 2024

 

കണ്ണൂർ: ബോംബ് രാഷ്ട്രീയം സംബന്ധിച്ച ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി പ്രതികരിക്കണമെന്ന് സണ്ണി ജോസഫ് എംഎൽഎ. ബോംബ് നിര്‍മ്മിച്ചവരുമായി പാർട്ടിക്ക് ബന്ധമില്ലെന്നാണ് ഗോവിന്ദന്‍ മാഷ് പറയുന്നത്. സി പി എമ്മും ബോംബ് നിര്‍മ്മിച്ചവരും തമ്മിലുള്ള ബന്ധം സംബന്ധിച്ച തെളിവുകള്‍ ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞ പച്ചക്കള്ളം അവര്‍ തന്നെ വിഴുങ്ങും. അപ്പോൾ ബോംബ് പൊട്ടി മരിച്ച ആളെ രക്തസാക്ഷിയായി പ്രഖ്യാപിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

രാജ്യം തകർക്കുന്ന ഫാസിസ്റ്റ് ഭരണം താഴെയിറക്കാനല്ല, മറിച്ച് മാര്‍ക്സിസ്റ്റ് പാര്‍ട്ടി ചിഹ്നം സംരക്ഷിക്കാനാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ചിഹ്നം നഷ്ടപ്പെട്ടാല്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ഏറ്റവും അര്‍ഹതപ്പെട്ട ചിഹ്നം ബോംബാണെന്നും അദ്ദേഹം തളിപ്പറമ്പിൽ പറഞ്ഞു.