കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ വീടിന് നേരെ ബോംബേറ്; പിന്നില്‍ സി.പി.എമ്മെന്ന് കോണ്‍ഗ്രസ്

Jaihind Webdesk
Sunday, June 2, 2019

കണ്ണൂർ കുന്നോത്തുപറമ്പിൽ കോൺഗ്രസ് ബൂത്ത് ഏജന്‍റിന്‍റെ വീടിന് നേരെ ബോംബേറ്. പാറായി മനോഹരന്‍റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. അക്രമത്തിന് പിന്നിൽ സി.പി.എം പ്രവർത്തകരെന്ന് കോൺഗ്രസ് ആരോപിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്‍റെ മികച്ച വിജയത്തിന് പിന്നാലെ യു.ഡി.എഫ് പ്രവര്‍ത്തകർക്കുനേരെ വ്യാപക ആക്രമണമാണ് സി.പി.എം സംസ്ഥാന വ്യാപകമായി നടത്തുന്നത്. കോണ്‍ഗ്രസ് ഓഫീസുകള്‍ക്കുനേരെയും ആക്രമണം നടത്തുന്നുണ്ട്.

കൊല്ലത്ത് എന്‍.കെ പ്രേമചന്ദ്രന്‍റെ സ്വീകരണപരിപാടിയില്‍ സി.പി.എം പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ നാല് യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. ഇടുക്കിയില്‍ സി.പി.എം പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ ഉടുമ്പന്‍ ചോല മണ്ഡലം കമ്മിറ്റി ഓഫീസ് അടിച്ചുതകര്‍ക്കുകയും ബ്ലോക്ക് പ്രസിഡന്‍റ് ബെന്നി തുണ്ടത്തിലിനെയും ഡി.സി.സി മെംബര്‍മാര്രെയും ആക്രമിച്ച് പരിക്കേല്‍പിക്കുകയും ചെയ്തിരുന്നു.