വാക്സിന് മുമ്പ് രക്തദാനം ; ക്യാമ്പയിനുമായി യൂത്ത് കോണ്‍ഗ്രസ് ; മാതൃക

Jaihind Webdesk
Tuesday, April 27, 2021

 

തിരുവനന്തപുരം : കൊവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്ത് രക്തബാങ്കുകളില്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. വാക്‌സിനുകള്‍ സ്വീകരിക്കുന്നതും രക്തദാനത്തിന് തടസ്സമാകുന്നു. ഈ സാഹചര്യത്തില്‍ രക്തദാന ക്യാമ്പയിനുമായി രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ്.

https://www.facebook.com/shafiparambilmla/posts/317979966356451

സംഘടനയുടെ യൂത്ത് കെയർ പ്രവർത്തകരാണ് രക്തദാനത്തിന് സന്നദ്ധരായിരിക്കുന്നത്. സംസ്ഥാനത്തുടനീളം നിരവധി പ്രവർത്തകരാണ് രക്തദാനം ചെയ്തത്. കൊവിഡ് ആദ്യഘട്ടത്തിലും യൂത്ത് കെയർ സംസ്ഥാന വ്യാപകമായി ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നു. മുഴുവൻ പ്രവർത്തകരും ഈ ഉദ്യമത്തിൽ പങ്കാളികളാകണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.

https://www.facebook.com/shafiparambilmla/posts/317841073037007

കൊവിഡ് പ്രതിരോധത്തില്‍ മാതൃകാപരമായ പ്രവർത്തനമാണ് യൂത്ത് കോണ്‍ഗ്രസും യൂത്ത് കെയറും നടത്തിവരുന്നത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്കരിക്കുന്നതിനടക്കം പ്രവർത്തകർ തയ്യാറായിരുന്നു. കണ്ണൂര്‍ പെരളശ്ശേരിയിലും തൊടുപുഴയിലും കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ സംസ്‌കാര ചടങ്ങുകള്‍  യൂത്ത് കെയര്‍ പ്രവര്‍ത്തകരാണ് നടത്തിയത്.

കൊവിഡ് മഹാമാരി ലോകമെമ്പാടും ദുരിതം വിതക്കുന്ന സഹാചര്യത്തില് മാതൃകാപരമായ പ്രവർത്തനം നടത്തുന്ന സംസ്ഥാനത്തെ മുഴുവൻ യൂത്ത്‌ കെയർ വളണ്ടിയർമാരും സഹപ്രവർത്തകരും പ്രസ്ഥാനത്തിന്‍റെ അഭിമാനമാണെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു. ജനങ്ങളുടെ ആവശ്യങ്ങൾക്ക് വിളിപ്പുറത്ത് യൂത്ത് കോൺഗ്രസ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.