
കണ്ണൂര്‍ ആത്മഹത്യ ചെയ്ത ബിഎല്‍ഒ അനീഷ് ജോര്‍ജിനുമേല്‍ രാഷ്ട്രീയ സമ്മര്ദവുമുണ്ടായിരുന്നുവെന്നതിന് തെളിവുമായി ബൂത്തുതല ഏജന്റിന്റെ (ബി എല്‍എ) പരാതി. പയ്യന്നൂര്‍ മണ്ഡലത്തിലെ കാങ്കോല്‍-ആലപ്പടമ്പ് പഞ്ചായത്തിലെ 18-ാം നമ്പര്‍ ബൂത്തിലെ കോണ്‍ഗ്രസ് ഏജന്റ്റ് വൈശാഖ് ഏറ്റുകുടുക്ക നവംബര്‍ എട്ടിന് കളക്ടര്‍ ക്ക് നല്കിയ പരാതിയിലാണ് സിപിഎമ്മിന്റെ ഭാഗത്തുനിന്നുണ്ടായ സമ്മര്‍ദത്തെക്കുറിച്ചുള്ള സൂചനയുള്ളത്.
കോണ്‍ഗ്രസുകാരനായ ബിഎല്‍എയെ ഉള്‍പ്പെടുത്തി എസ്ഐആര്‍ ജോലി ചെയ്താല്‍ സിപിഎമ്മുകാര്‍ തടയുമെന്നും പ്രശ്നമുണ്ടാക്കുമെന്നും അനീഷ് ജോര്‍ജ് ഭയപ്പെട്ടുവെന്നാണ് ബി എല്‍എയുടെ പരാതിയിലുള്ളത്.