ശ്രീലങ്കയില്‍ സ്ഫോടനപരമ്പര: 25  മരണം, മരണസംഖ്യ ഉയർന്നേക്കും

Sunday, April 21, 2019

കൊളംബോയില്‍ ഉള്‍പ്പെടെ ശ്രീലങ്കയില്‍ നിരവധി ഇടങ്ങളില്‍ സ്ഫോടനം. 25 പേര്‍ കൊല്ലപ്പെട്ടു, 150 പേര്‍ ആശുപത്രികളിലാണ്. മരണസംഖ്യ ഉയരുമെന്നാണ് സൂചന. പള്ളികളില്‍ സ്ഫോടനം ഈസ്റ്റര്‍ ആരാധനയ്ക്കിടെയാണ്. കൊളംബോ, ബട്ടിക്കലോവ, നെഗോംബോ, കൊച്ചിക്കാടെ എന്നിവിടങ്ങളിലാമ് പള്ളിയിലെ സ്ഫോടനം. സിനമണ്‍ ഗ്രാന്‍ഡ് , ഷാംഗ്രിലാ, കിങ്സ്ബറി പഞ്ചനക്ഷത്ര ഹോട്ടലുകളിലും സ്ഫോടനം.

കൊളംബോ കൊച്ചിക്കാടെ സെന്റ് ആന്റണീസ് പള്ളിയില്‍ ഒട്ടേറെപ്പേര്‍ക്കു പരുക്കേറ്റു. സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലും ഈസ്റ്റര്‍ ആരാധനയ്ക്കിടെ സ്ഫോടനമുണ്ടായി. വിഡിയോ സ്റ്റോറി കാണാം.