ഇസ്താംബുൾ: തുര്‍ക്കിയിലെ ഇസ്താംബൂളിലുണ്ടായ സ്ഫോടനത്തിൽ ആറ് മരണം. ഇസ്താംബൂളിലെ തിരക്കേറിയ ഷോപ്പിംഗ് സ്‌ട്രീറ്റായ ഇസ്‌തിക്ലാലിലാണ് സ്പോടനം ഉണ്ടായത്. ഞായറാഴ്ചയുണ്ടായ സ്‌ഫോടനത്തിൽ 53 പേര്‍ക്ക് പരിക്കേറ്റതായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ പറഞ്ഞു. പ്രാഥമിക വിലയിരുത്തലുകൾ വച്ച് സ്ഫോടനം ഭീകരാക്രമണമാണെന്ന് സംശയിക്കുന്നുവെന്നും പ്രസിഡൻ്റ് വ്യക്തമാക്കിയിട്ടുണ്ട്. സ്ഫോടനത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്താൻ സുരക്ഷാ ഏജൻസികൾ അന്വേഷണം ആരംഭിച്ചെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു.
തുര്‍ക്കി പ്രാദേശിക സമയം ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയാണ് നഗരമധ്യത്തിലെ തിരക്കേറിയ ഇസ്‌തിക്ലാൽ സ്ട്രീറ്റിൽ സ്ഫോടനമുണ്ടായത്.