ബസ് സ്റ്റാൻഡിൽ  ബ്ലേഡ് ആക്രമണം; തൃശ്ശൂര്‍ സ്വദേശികളായ രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്

Jaihind Webdesk
Saturday, December 17, 2022

തൃശ്ശൂര്‍:  തൃശൂർ ശക്തൻ ബസ് സ്റ്റാൻഡിൽ  ബ്ലേഡ് ആക്രമണം. ആലപ്പുഴ സ്വദേശിയായ ഹരിയാണ് സ്റ്റാൻഡിൽ വച്ച് മൂന്ന് പേരെ ബ്ലേഡ് കൊണ്ട് വരിഞ്ഞത് .  സ്റ്റാൻഡിന് സമീപത്തെ കള്ളുഷാപ്പിൽ വച്ചുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്നാണ്  ആക്രമണം എന്നാണ് വിവരം.

തൃശ്ശൂര്‍ സ്വദേശികളായ മുരളി,അനിൽ, നിഥിൻ  എന്നിവർക്കാണ് പരിക്കേറ്റത്. അനിലിനും മുരളിക്കും മുഖത്താണ് പരിക്കേറ്റത്. നിഥിൻ്റെ കൈത്തണ്ടയിലും ബ്ലേഡ് കൊണ്ടുള്ള മുറിവുണ്ട്. സാരമായി പരിക്കേറ്റ അനിലിനേയും മുരളിയേയും തൃശ്ശൂര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഹരിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ടാകാലോടെയായിരുന്നു തിരക്കേറിയ ശക്തന്‍ ബസ് സ്റ്റാന്‍ഡില്‍ സംഭവം നടന്നത്.