സാമ്പത്തിക ഇടപാട് : കെ സുരേന്ദ്രനും പ്രസീതയും തമ്മിലുള്ള വാട്ട്സ്ആപ്പ് സന്ദേശം പുറത്ത്

Jaihind Webdesk
Saturday, June 5, 2021

 

തൃശൂർ : സികെ ജാനുവിന് കെ സുരേന്ദ്രൻ പണം കൊടുത്തുവെന്ന ആരോപണത്തിന് കൂടുതല്‍ തെളിവുകൾ. സുരേന്ദ്രനും പ്രസീതയും തമ്മില്‍ ആശയവിനിമയം നടത്തിയതിന്‍റെ വാട്ട്സ്ആപ്പ് ചാറ്റിന്‍റെ പകർപ്പ് ജയ്ഹിന്ദ് ന്യൂസിന്. ജെആർഎസിന്‍റെ (ജനാധിപത്യ രാഷ്ട്രീയ സഭ) മുന്നണി പ്രവേശനം സംബന്ധിച്ച് സി കെ ജാനുവിന്‍റെയും കെ സുരേന്ദ്രന്‍റേയും  ഇടനിലക്കാരി ആയാണ് പ്രസീത  സംസാരിച്ചത്.