തൃശൂർ : ഇരിങ്ങാലക്കുടയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം. പോലീസിനെ വെട്ടിച്ച് ഗവർണറുടെ വാഹന വ്യൂഹത്തിനു നേരെ പ്രവർത്തകർ ചാടി വീണ് പ്രതിഷേധം നടത്തി. ഗാന്ധി സ്മൃതി പരിപാടിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഗവർണർ. മുദ്രാവാക്യം വിളികളും കരിങ്കൊടിയുമായായിരുന്നു പ്രതിഷേധം. സർക്കാരും എസ്എഫ്ഐയും ഒത്തുകളിക്കുകയാണെന്നും കരിങ്കൊടി കാണിക്കേണ്ട, ആക്രമിക്കണമെന്നാണെങ്കിൽ ഞാൻ കാറിന് പുറത്തേക്ക് വരാമെന്നും അദ്ദേഹം പറഞ്ഞു. നേരിട്ട് ആക്രമിക്കാം. പ്രതിഷേധങ്ങളെല്ലാം സർക്കാരും വിദ്യാർത്ഥികളും നടത്തുന്ന നാടകമെന്നും ഗവർണർ ആരോപിച്ചു.