ചെഗുവേര മാഞ്ഞു, പകരം താമര ! സിപിഎം ബ്രാഞ്ച് ഓഫീസ് ബിജെപി കാര്യാലയമായി ; വീഡിയോ

Jaihind News Bureau
Friday, February 26, 2021

 

തിരുവനന്തപുരം : കോവളം നിയോജക മണ്ഡലത്തില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റികള്‍ ബിജെപിയില്‍ ചേര്‍ന്നതിനുപിന്നാലെ സിപിഎം ഓഫീസ് ബിജെപി കാര്യാലയമാക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ബിജെപി ജില്ലാ അധ്യക്ഷന്‍ വി.വി രാജേഷിന്റെ നേതൃത്വത്തിലാണ് മുല്ലൂര്‍ ബ്രാഞ്ചില്‍ ഉള്‍പ്പെട്ട ഓഫീസ് ബിജെപി കാര്യാലയമാക്കിയത്. ഇത് പാര്‍ട്ടി ഓഫീസ് ആയിരുന്നില്ലെന്ന് സിപിഎം കോവളം ഏരിയ സെക്രട്ടറി പി.എസ് ഹരികുമാര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് വീഡിയോ പുറത്തുവന്നത്.

 

വിഴിഞ്ഞം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് മുക്കോല പ്രഭാകരന്‍ അടക്കം 86 സിപിഎം പ്രവര്‍ത്തകരാണ് കഴിഞ്ഞദിവസം കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയില്‍ നിന്നും ബിജെപി അംഗത്വം സ്വീകരിച്ചത്. സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ തെറ്റായ നയങ്ങളില്‍ പ്രതിഷേധിച്ചാണ് തീരുമാനം. തോട്ടം ബ്രാഞ്ച് കമ്മിറ്റിയിലെ 13 പാര്‍ട്ടി അംഗങ്ങളും ബിജെപിയില്‍ ചേര്‍ന്നു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പ്രദേശത്തെ സിഐടിയു പ്രവര്‍ത്തകരായ 20 പേരും ബിജെപി അംഗത്വം എടുത്തവരില്‍ ഉള്‍പ്പെടുന്നു.