ബി.ജെ.പിയില്‍ തമ്മിലടി: പാലാ നിയോജകമണ്ഡലം പ്രസിഡന്റിനെ സസ്‌പെന്‍റ് ചെയ്തു

Monday, September 23, 2019

BJP-Flag

പാലാ: ബി.ജെ.പിയിലെ പടലപ്പിണക്കങ്ങള്‍ മറനീക്കി പുറത്തേക്ക്. പാലാ നിയോജകമണ്ഡലം പ്രസിഡന്റിനെ സസ്‌പെന്‍ഡ് ചെയ്തു. തെരഞ്ഞെടുപ്പ് പ്രക്രിയകളില്‍ ഗുരുതരവീഴ്ച വരുത്തിയതിനാണ് പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ബിനു പുളിക്കക്കണ്ടത്തിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തതെന്നാണ് വിശദീകരണം. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എന്‍.ഹരി ആണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പാലാ ബി ജെ പിയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ കലുഷിതമായിരിക്കുകയാണ്.