‘സുവാര്‍ണ്ണാവസരം മുതലാക്കല്‍’: ഊരാക്കുടുക്കില്‍ ബി.ജെ.പി സത്യാഗ്രഹസമരം, തിരിഞ്ഞു നോക്കാതെ നേതാക്കള്‍

ശബരിമല യുവതീപ്രവേശത്തെ ചൊല്ലി സത്യാഗ്രഹ സമരത്തില്‍ ഏര്‍പ്പെട്ട ബി.ജെ.പി സംസ്ഥാന നേതൃത്വം ഊരാക്കുടുക്കില്‍. യുവതീപ്രവേശന വിഷയത്തില്‍ രാഷ്ട്രീയ മുതെലടുപ്പെന്ന ‘സുവര്‍ണ്ണാവസരം’ മുതലെടുക്കാന്‍ കൊട്ടിഘോഷിച്ചു തുടങ്ങിയ നിരാഹാര സത്യാഗ്രഹമാണ് നേതാക്കളുടെ അഭാവത്തില്‍ പാര്‍ട്ടിയെ വലയ്ക്കുന്നത്. ഇതിനു പുറമേ ശബരിമല വിഷയത്തിലടക്കം രൂക്ഷമായ ഗ്രൂപ്പു പോരും പാര്‍ട്ടിയെ ഏറെ പ്രതിസന്ധിയിലാഴ്ത്തിക്കഴിഞ്ഞു. കൃഷ്ണദാസ് പക്ഷത്തെ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു സത്യാഗ്രഹ സമരം സെക്രട്ടേറിയറ്റ് പടിക്കല്‍ തുടങ്ങിയത്. ഇതിനു ശേഷം സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍, പാര്‍ട്ടി മുന്‍ സംസ്ഥാന പ്രസിഡന്റ് സി.കെ പത്മനാഭന്‍, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശിവരാജന്‍, പി.എം വേലായുധന്‍ തുടങ്ങിയ നേതാക്കളും നിരാഹാരമനുഷ്ഠിച്ചു. നിലവില്‍ മഹിളമോര്‍ച്ച അധ്യക്ഷ വി.ടി രമയാണ് നിരാഹാരം അനുഷ്ഠിക്കുന്നത്. സത്യാഗ്രഹ പന്തലില്‍ പ്രവര്‍ത്തകരുടെയും നേതക്കളുടെയും പ്രാതിനിധ്യം കുറഞ്ഞത് പാര്‍ട്ടിയെ വലിയ തോതില്‍ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

എ.എന്‍ രാധാകൃഷ്ണന്‍ തുടങ്ങിവെച്ച സമരത്തില്‍ സംസ്ഥാനത്തൊട്ടാകെയുള്ള പ്രവര്‍ത്തകരെ ജില്ല തിരിച്ച് ഓരോ ദിവസവും എത്തിച്ചിരുന്നു. രാധാകൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റിയതോടെ സമരത്തിന്റെ ഏകോപനവും പാളി. പിന്നീട് സംസ്ഥാന ജനറല്‍ സെക്രട്ടറിയും വനിതാ നേതാവുമായ ശോഭാ സുരേന്ദ്രനെ പാര്‍ട്ടി നിയോഗിച്ചിട്ടും വലിയ ചലനമുണ്ടാക്കാനായില്ല. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയതിനെ തുടര്‍ന്ന് ഒരു ഗ്രൂപ്പിലും സജീവമല്ലാത്ത മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ പത്മനാഭന്റെ നിരാഹാര സമരത്തിന് സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള പിന്തുണ നല്‍കിയെങ്കിലും കൃഷ്ണദാസ്, മുരളീധരപക്ഷങ്ങള്‍ പിന്‍വലിഞ്ഞതോടെ പ്രവര്‍ത്തകരുടെ പ്രാതിനിധ്യം കുറഞ്ഞു. ഇതോടെ സമരത്തിന്റെ തീവ്രത ഇല്ലാതാകുമെന്ന് മനസിലാക്കിയ നേതൃത്വം സംസ്ഥാന ഭാരാവാഹികളെ തന്നെ രംഗത്തിറക്കിയതിനെ തുടര്‍ന്നാണ് സംസ്ഥാന ഉപാധ്യക്ഷന്‍ ശിവരാജന്‍ നിരാഹാരമനുഷ്ഠിച്ചത്.

ഇതിനിടെ ഇടതു സര്‍ക്കാരിന്റെ ഒത്താശയോടെ ശബരിമലയില്‍ യുവതീപ്രവേശം സാധ്യമായതും ബി.െജ.പി സമരത്തിന് തിരിച്ചടയായി. തുടര്‍ന്ന് വിശ്വാസികള്‍ക്കൊപ്പമെന്ന വ്യാജേന സംസ്ഥാനത്താകെ കലാപം അഴിച്ചുവിട്ട് ക്രമസമാധാനപ്രശ്‌നം സൃഷ്ടിക്കാനായിരുന്നു സംഘപരിവാറിന്റെ പിന്തുണയോടെ ബി.ജെ.പിയുടെ ശ്രമം. തിരുവനന്തപുരത്തടക്കം പലയിടത്തും ബി.ജെ.പി – ആര്‍.എസ്.എസ് – സി.പി.എം സംഘര്‍ഷമായി ഇത് മാറിയതോടെ സംസ്ഥാനത്ത് ക്രമസമാധാന നില താറുമാറായി. ഇതിനിടെ തിരുവനന്തപുരത്തെ ബി.ജെ.പി സത്യാരഗഹസമരപന്തലിലേക്ക് കണ്ണീവാതകവും പൊലീസ് പ്രയോഗിച്ചു. ഇമതാടെ ശിവരാജനെ ആശുപത്രിയിലേക്ക് മാറ്റിയപ്പോള്‍ പി.എം വേലായുധന്‍ സമരം ഏറ്റെടുത്തു. അതിനു ശേഷമാണ് നിലവില്‍ വി.ടിരമയില്‍ സമരം എത്തിനില്‍ക്കുന്നത്. യുവതീപ്രവേശവുമായി ബന്ധപ്പെട്ട് നടന്ന അ്രകമസംഭവങ്ങളില്‍ പ്രധാനപ്രവര്‍ത്തകര്‍ കേസില്‍പ്പെട്ടതോടെ നിരാഹാരസമരപന്തല്‍ ആളൊഴിഞ്ഞ കൂടാരമായി. വി.ടി രമയുടെ സമരം ഉദ്ഘാടനം ചെയ്യാന്‍ ശ്രീധരന്‍ പിള്ള എത്തിയുമില്ല. കൃഷ്ണദാസ്- മുരളീപക്ഷങ്ങളും സമരത്തെ അവഗണിച്ച നിലയാണുള്ളത്. സമരത്തിന്റെ തുടക്കം മുതല്‍ മുരളീധരപക്ഷത്തെ അകറ്റി നിര്‍ത്താന്‍ മന:പൂര്‍വ്വം ശ്രമിച്ച ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ മഗുരളീധര വിഭാഗം കേന്ദ്രനേതൃത്വത്തെയും സമീപിച്ചിട്ടുണ്ട്. ഇതോടെ നിരാഹാരസമരം പുന:പരിശോധന ഹര്‍ജി പരിഗണിക്കുന്ന 22 വരെ മുന്നോട്ടു കൊണ്ടുഫപോകാന്‍ പാടുപെടുകയാണ് ബി.ജെ.പി.

ശബരിമല സമരത്തിന്റെ ആദ്യഘട്ടത്തില്‍ നിലയ്ക്കലിലടക്കം ബി.ജെ.പി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വിശ്വാസികള്‍ക്കിടയില്‍ നുഴഞ്ഞുകയറി നടത്തിയ അക്രമപ്രവര്‍ത്തനങ്ങള്‍ ഏറെ വിവാദമായിരുന്നു. ഇതിനെത്തുടര്‍ന്ന് നടന്ന പൊലീസ് നടപടിയില്‍ വിശ്വാസികള്‍ക്കടക്കം മര്‍ദ്ദനമേറ്റതും സര്‍ക്കാരിനും പൊലീസിനും തിരിച്ചടിയായി. ആചാരസംരക്ഷണത്തിന്റെ പേര് പറഞ്ഞ് സന്നിധാനത്തെത്തിയ ആര്‍.എസ്.എസ നേതാവ് വത്സന്‍ തില്ലങ്കേരി പതിനെട്ടാംപടിയില്‍ ഇരുമുടിക്കെട്ടില്ലാതെ കയറിനിന്ന് ആചാരലംഘനം നടത്തിയതും ഏറെ വിവാദമായി. പിന്നീട് സര്‍ക്കാരുമായുള്ള ധാരണയെ തുടര്‍ന്നാണ് ബി.ജെ.പി, സമരം സെക്രട്ടേറിയറ്റ് പടിക്കലേക്ക് മാറ്റിയതെന്നും ആരോപണമുണ്ട്.

bjp failurebjpSabarimalasabarimala women entrykerala bjp
Comments (0)
Add Comment