
വോട്ടവകാശവും ഭരണഘടനയും സംരക്ഷിക്കാന്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കണമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ബിജെപിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്. രാംലീല മൈതാനത്ത് കോണ്‍ഗ്രസിന്റെ ‘വോട്ട് ചോര്‍ ഗദ്ദി ഛോഡ്’ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് പ്രത്യയശാസ്ത്രം ഐക്യത്തോടെ ശക്തിപ്പെടുത്തേണ്ടത് എല്ലാ ഇന്ത്യക്കാരുടെയും കടമയാണെന്നും ഈ പാര്‍ട്ടിക്ക് മാത്രമേ രാജ്യത്തെ രക്ഷിക്കാന്‍ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആര്‍എസ്എസ് പ്രത്യയശാസ്ത്രം ‘രാഷ്ട്രത്തെ അവസാനിപ്പിക്കും’ എന്ന് അദ്ദേഹം ആരോപിച്ചു. ബിജെപിക്കാര്‍ രാജ്യദ്രോഹികളാണ്. അവരെ അധികാരത്തില്‍ നിന്ന് പുറത്താക്കേണ്ടതുണ്ട്,’ ഖാര്‍ഗെ പറഞ്ഞു. ബെംഗളൂരുവില്‍ തന്റെ മകന്റെ ഓപ്പറേഷനു വേണ്ടി പോയിട്ടില്ലെന്നും ‘140 കോടി ജനങ്ങളെ രക്ഷിക്കുക’ പ്രധാനമാണെന്ന് കരുതി റാലിയില്‍ പങ്കെടുക്കാന്‍ താമസിച്ചുവെന്നും അദ്ദേഹം പറഞ്ഞു.