‘ബി.ജെ.പി എന്നാല്‍ മോദിയും അമിത് ഷായും അല്ല’ : നിതിന്‍ ഗഡ്കരി

Jaihind Webdesk
Friday, May 10, 2019

Gadkari-Modi

നരേന്ദ്ര മോദിയും അമിത് ഷായുമല്ല ബി.ജെ.പിയെന്ന് കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ നിതിന്‍ ഗഡ്കരി. ബി.ജെ.പി എന്നത് മോദി കേന്ദ്രീകൃതമാണെന്ന ആരോപണത്തിന് മറുപടി പറയുകയായിരുന്നു ഗഡ്കരി.

‘ബി.ജെ.പി എന്നത് മോദിയുടെയോ അമിത് ഷായുടെയോ മാത്രം പാര്‍ട്ടി അല്ല. പ്രത്യയശാസ്ത്രത്തെ അടിസ്ഥാനമാക്കിയാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. അത് വ്യക്തികേന്ദ്രീകൃതമല്ല’ – ഗഡ്കരി പറഞ്ഞു.

മോദിയോ അമിത് ഷായോ പാര്‍ട്ടിക്ക് അതീതരല്ലെന്നും ഗഡ്കരി വ്യക്തമാക്കി. മോദി-ഷാ ദ്വയത്തിനെതിരെ ഗഡ്കരി മുമ്പും വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പിന്നാലെ മോദിയെയും ഷായെയും ഉന്നംവെച്ച് ഗഡ്കരി നടത്തിയ പരാമര്‍ശം പാര്‍ട്ടിക്കുള്ളില്‍ വിവാദത്തിന് വഴിവെച്ചിരുന്നു.