ഹര്‍ത്താലില്‍ എട്ടിന്‍റെ പണി വാങ്ങി ബി.ജെ.പി; ട്രോളി കൊന്ന് സോഷ്യല്‍ മീഡിയ

webdesk
Thursday, December 13, 2018

വീണുകിട്ടിയ കച്ചിത്തുരുമ്പില്‍ പിടിച്ച് ശബരിമല സമരം കൊഴുപ്പിക്കാന്‍ ഒരുങ്ങിയ ബി.ജെ.പിയുടെ മോഹങ്ങള്‍ പൊലിഞ്ഞു. വേണുഗോപാലന്‍നായരുടെ മരണം ബലിദാനമാക്കാനുള്ള ബി.ജെ.പിയുടെ നീക്കം മരണമൊഴി പുറത്തു വന്നതോടെ പാളി. ബി.ജെ.പി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചയാളുടെ മരണത്തിന് പിന്നാലെ ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത ബി.ജെ.പി ഇതോടെ ഊരാക്കുടുക്കിലായിരിക്കുകയാണ്.. ശബരിമല വിഷയവുമായോ ബി.ജെ.പിയുടെ സമരവുമായോ യാതൊരു ബന്ധവുമില്ല എന്ന മരണമൊഴിയാണ് ബി.ജെ.പിയുടെ ഹര്‍ത്താലിനെ പൊളിച്ചടുക്കിയത്.

പ്രതിപക്ഷവും പൊതുജനവും ബി.ജെ.പിയുടെ ഇന്‍സ്റ്റന്‍റ് ഹര്‍ത്താലിനെതിരെ രംഗത്തെത്തിയതോടെ മുഖം രക്ഷിക്കാന്‍ മാര്‍ഗം തേടുകയാണ് ബി.ജെ.പി ക്യാമ്പ്. രണ്ടു മാസത്തിനിടയില്‍ ഏഴാമത്തെ ഹര്‍ത്താലാണ് ഇപ്പോള്‍ ബി.ജെ.പി ആഹ്വാനം ചെയ്തിരിക്കുന്നത്. ജനദ്രോഹപരമായ അടിക്കടിയുള്ള ഇത്തരം അപ്രതീക്ഷിത ഹര്‍ത്താലിനെതിരെ പൊതുജനങ്ങള്‍ക്കിടയില്‍ രോഷം പുകയുകയാണ്.

മരിച്ചയാളും ബി.ജെ.പിയുടെ അവകാശവാദവുമായി യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമായതോടെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പെരുമഴയാണ്. സന്ദേശം സിനിമയിലെ രംഗവുമായാണ് ബി.ജെ.പിയുടെ അവസ്ഥയെ താരതമ്യം ചെയ്യുന്നത്.

നാളെ മോഹന്‍ലാല്‍ ചിത്രം ഒടിയന്‍റെ റിലീസ് ആയതിനാല്‍ മോഹന്‍ലാല്‍ ഫാന്‍സും വ്യാപക ആക്രമണമാണ് ബി.ജെ.പിക്കെതിരെ നടത്തുന്നത്. ബി.ജെപിയുടെ ഒഫീഷ്യല്‍ ഫേസ് ബുക്ക് പേജിൽ ആള്‍ക്കാരുടെ തെറിയഭിഷേകവും കനത്തതോടെ ഹര്‍ത്താലില്‍ നിന്ന് എങ്ങനെ തലയൂരുമെന്ന ചിന്തയിലാണ് ബി.ജെ.പി നേതൃത്വം.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ട്രോളുകള്‍.[yop_poll id=2]