കെജ്രിവാളിനെതിരായ അസഭ്യ പദപ്രയോഗം: ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്

Jaihind Webdesk
Thursday, May 9, 2019

Aravind Kejriwal Ramesh Bidhuri

ഡല്‍ഹി മുഖ്യമന്ത്രിയും എ.എ.പി അധ്യക്ഷനുമായ അരവിന്ദ് കെജ്രിവാളിനെതിരായ മോശം പദപ്രയോഗത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്. ദക്ഷിണ ഡല്‍ഹിയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി രമേഷ് ബിഥൂരിക്കാണ് കമ്മീഷന്‍ നോട്ടീസ് നല്‍കിയത്. മെയ് 10 ന് ബിഥൂരി വിശദീകരണം നല്‍കണം.

ചൊവ്വാഴ്ച ഡല്‍ഹിയിലെ മെഹ്റോളിയില്‍ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് പങ്കെടുത്ത തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിലായിരുന്നു കെജ്രിവാളിനെതിരെ ബി.ജെ.പി സ്ഥാനാര്‍ത്ഥി അസഭ്യ പദപ്രയോഗം നടത്തിയത്. ഇതിനെതിരെ ദക്ഷിണ ഡല്‍ഹി മണ്ഡലത്തിലെ എ.എ.പി സ്ഥാനാര്‍ത്ഥി രാഘവ് ചദ്ദ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചത്. മെയ് 10ന് കമ്മീഷന്‍റെ നോട്ടീസില്‍ ബിഥൂരി മറുപടി നല്‍കണം.

ത്രികോണ പോരാട്ടം നടക്കുന്ന മണ്ഡലത്തില്‍ ബോക്സര്‍ വിജേന്ദര്‍ സിംഗാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. മെയ് 12 നാണ് ഇവിടെ വോട്ടെടുപ്പ്.[yop_poll id=2]