തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിക്ക് ലഭിച്ചത് ഒരു വോട്ട്

Jaihind Webdesk
Tuesday, October 12, 2021

ചെന്നൈ : തമിഴ്​നാട്​ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച ബി.ജെ.പി സ്ഥാനാർഥിക്ക് ലഭിച്ചത് ഒരു വോട്ട് . കോയമ്പത്തൂർ ജില്ലയിലെ പെരിയനക്കൻപാളയത്ത്​ മത്സരിച്ച  ഡി കാർത്തികിനാണ്​​  ഒരുവോട്ട്​ മാത്രം ലഭിച്ചത്​. എന്നാൽ സ്ഥാനാർഥിയുടെ കുടുംബത്തിൽ തന്നെ അഞ്ചുപേരുണ്ടെന്നും അവരുടെ വോട്ട്​ പോലും ലഭിച്ചില്ലെന്നും കാണിച്ച്​ സമൂഹമാധ്യമങ്ങളിൽ ഒട്ടേറെപ്പേർ രംഗത്തെത്തി.

തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച ബി.ജെ.പി സ്ഥാനാർഥിക്ക്​ ലഭിച്ചത്​ വെറും ഒരു​ വോട്ട്​. മറ്റുള്ളവർക്ക്​ വോട്ട്​ ചെയ്യാൻ തീരുമാനിച്ച വീട്ടിലുള്ള നാലുപേരെക്കുറിച്ച്​ അഭിമാനമുണ്ടെന്ന് എഴുത്തുകാരിയും സാമൂഹികപ്രവർത്തകയുമായ മീന കന്ദസ്വാമി ട്വീറ്റ്​ ചെയ്തു.