‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യം ; പുന്നപ്ര-വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി ബിജെപി സ്ഥാനാർത്ഥി

Jaihind News Bureau
Friday, March 19, 2021

ആലപ്പുഴ : പുന്നപ്ര-വയലാർ രക്തസാക്ഷി മണ്ഡപത്തിൽ ബിജെപി സ്ഥാനാർഥിയുടെ പുഷ്പാർച്ചന. ആലപ്പുഴ വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിലാണ്  ബിജെപി സ്ഥാനാർഥി സന്ദീപ് വചസ്പതി പുഷ്പാർച്ചന നടത്തിയത് . നാമനിർദ്ദേശപത്രിക സമർപ്പണത്തിനു  മുന്‍പ് ബിജെപി പ്രവർത്തകർക്കൊപ്പമെത്തി ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യം മുഴക്കിയ ശേഷമായിരുന്നു സന്ദീപിന്‍റെ പുഷ്പാർച്ചന.

അതേസമയം ഇടതുമുന്നണിയില്‍ നിന്നും നേതാക്കളും പ്രവര്‍ത്തകരും തെരഞ്ഞെടുപ്പുകാലത്ത് കൂട്ടത്തോടെ ബി.ജെ.പി മുന്നണിയിലേക്ക് പോകുന്നത് സിപിഎമ്മിന് തലവേദനയായിരുന്നു. കൂടാതെ തിരുവനന്തപുരത്തെ രണ്ട് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസുകളാണ് ഇപ്പോള്‍ ബി.ജെ.പിയുടെ ഓഫീസായി മാറിയിരിക്കുന്നത്.

സിപിഎം ബ്രാഞ്ചിലെ പ്രവര്‍ത്തകരും നേതാക്കളും കൂട്ടത്തോടെ പാര്‍ട്ടി മാറി ബി.ജെ.പിയായതോടെയാണ് സിപിഎം ഓഫീസ് ബി.ജെ.പി ഓഫീസായി മാറിയത്. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് സിപിഎം അവരുടേതെന്ന് എന്ന് വിശേഷിപ്പിക്കുന്ന പുന്നപ്ര വയലാര്‍ രക്തസാക്ഷി മണ്ഡപത്തിലേക്ക് ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി എത്തിയിരിക്കുന്നത്. ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ ആലപ്പുഴ സിപിഎം നേതൃത്വം ഇതുവരെ തയ്യാറിയിട്ടില്ല.