മലപ്പുറത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു; ആശങ്ക വേണ്ടെന്ന് മന്ത്രി നിയമസഭയിൽ

മലപ്പുറം: മലപ്പുറം ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. മന്ത്രി കെ രാജു നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. ആശങ്ക വേണ്ടെന്നും മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് കൊക്കുകൾ ചത്തത് പക്ഷിപ്പനിമൂലമല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം കോഴിക്കോട്ടും നേരത്തെ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. ജില്ലയിൽ പക്ഷിപ്പനി കണ്ടെത്തിയ പ്രദേശങ്ങളിൽ മൂന്നുമാസത്തേക്ക് വളർത്തുപക്ഷികളെ വളർത്താൻ അനുമതിയില്ലെന്ന് മൃഗസംരക്ഷണവകുപ്പ് അറിയിച്ചു. പ്രദേശത്തിന്‍റെ പത്ത് കിലോ മീറ്റർ പരിധിയിൽ വളർത്തുപക്ഷികളെ കൊണ്ടുവരാനോ പുറത്തേക്ക് കൊണ്ടുപോകാനോ പാടില്ല.

Comments (0)
Add Comment