പീഡനക്കേസില്‍ ബിനോയ് കോടിയേരിക്ക് തിരിച്ചടി: നാളെ ഡി.എന്‍.എ പരിശോധന

Monday, July 29, 2019

മുംബൈ: ലൈംഗിക പീഡന പരാതിയില്‍ ബിനോയ് കോടിയേരിക്ക് തിരിച്ചടി. ഡി.എന്‍.എ പരിശോധനയ്ക്കായി രക്തസാമ്പിളുകള്‍ നല്‍കണമെന്ന് ബോംബേ ഹൈക്കോടതി. രക്തസാമ്പിളുകള്‍ നല്‍കാതിരിക്കാനുള്ള ബിനോയുടെ വാദങ്ങള്‍ കോടതി തള്ളി. പരിശോധനാഫലം മുദ്രവെച്ച കവറില്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കോടതിയുടെ കര്‍ശന നിര്‍ദ്ദേശം വന്നതോടെ ഡി.എന്‍.എ പരിശോധനയുമായി സഹിക്കാന്‍ തയ്യാറെന്ന് ബിനോയ് അറിയിക്കുകയായിരുന്നു.

ഹൈക്കോടതിയില്‍ ഹര്‍ജ്ജി ഉണ്ടെന്ന കാരണം ചൂണ്ടിക്കാട്ടി ഡിഎന്‍എ പരിശോധനയില്‍ നിന്ന് ഒഴിവാകാനായിരിന്നു ശ്രമം. കഴിഞ്ഞ മൂന്ന് തവണ ഹാജരായപ്പോഴും വ്യത്യസ്ത കാരണങ്ങള്‍ പറഞ്ഞ് ബിനോയ് രക്തസാമ്പിള്‍ നല്‍കിയിരുന്നില്ല. ആദ്യ തവണ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട ബിനോയ് രണ്ടാം തവണ ഹാജരായപ്പോള്‍ പനിയാണെന്ന കാരണത്താലാണ് രക്തം നല്‍കാന്‍ വിസ്സമ്മതിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച സ്റ്റേഷനിലെത്തിയെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ ഇല്ലാതിരുന്നതിനാല്‍ ഒപ്പിട്ട് മടങ്ങുകയായിരുന്നു.