ലൈംഗിക പീഡനക്കേസ് : ബിനോയ് കോടിയേരി അന്വേഷണ സംഘത്തിന് മുന്നിൽ ഇന്ന് ഹാജരാകും

ലൈംഗിക പീഡനക്കേസിൽ ബിനോയ് കോടിയേരി ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും. മുംബൈ ഓഷിവാര പോലീസിന് മുന്നിലാണ് ഹാജരാവുക. ഡിഎൻഎ പരിശോധനക്കായി രക്ത സാമ്പിൾ നൽകാൻ പോലീസ് ഇന്ന് ആവശ്യപ്പെടും. കഴിഞ്ഞ തവണ ആരോഗ്യം മോശമാണെന്ന കാരണത്താൽ രക്ത സാമ്പിൾ നൽകാനാകില്ലെന്ന് ബിനോയ് കോടിയേരി അറിയിച്ചിരുന്നു. എല്ലാ തിങ്കളാഴ്ച്ചയും മുംബൈയിലെത്തി അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാവണമെന്ന വ്യവസ്ഥയിലാണ് ബിനോയ്ക്ക് മുൻകൂർ ജാമ്യം നൽകിയത്. അതേസമയം ബീഹാർ സ്വദേശിനിയായ യുവതിയുടെ ശക്തമായ സമ്മർദ്ദം അന്വേഷണ സംഘത്തിന് മുന്നിലുണ്ട്.

binoy kodiyeri
Comments (0)
Add Comment