ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണം; ഇഡി സുപ്രീം കോടതിയില്‍

Jaihind Webdesk
Saturday, April 9, 2022

ബംഗളുരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബീനിഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയെ സമീപിച്ചു. ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കലിൽ ക്യത്യമായ തെളിവുണ്ടെന്ന് ഇ.ഡി കോടതിയെ അറിയിച്ചു. ബംഗളുരുവിലെ ഇഡി ഡെപ്യൂട്ടി ഡയറക്ടറാണ് സുപ്രീം കോടതിയെ സമീപിച്ചത്. കഴിഞ്ഞ ഒക്ടോബറിലാണ് ബിനീഷിന് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്.