എൻസിബി കസ്റ്റഡി അവസാനിച്ചു ; ബിനീഷ് കോടിയേരിയെ പരപ്പന അഗ്രഹാര ജയിലിലേക്ക്​ മാറ്റി

Jaihind News Bureau
Friday, November 20, 2020

 

ബെംഗളൂരു: എൻസിബിയുടെ കസ്റ്റഡി കാലാവധി കഴിഞ്ഞതിന് പിന്നാലെ ബിനീഷ് കോടിയേരിയെ പരപ്പന ആഗ്രഹാര ജയിലിലേക്ക് മാറ്റി. വീഡിയോ കോൺഫറൻസിങ് വഴിയാണ് ബിനീഷിനെ കോടതിയിൽ ഹാജരാക്കിയത്. കസ്റ്റഡി അപേക്ഷ എൻസിബി നീട്ടി ആവശ്യപ്പെട്ടില്ല.ഇതിന് പിന്നാലെയാണ് ജയിലിലേക്ക് ബിനീഷിനെ മാറ്റിയത്. ബിനീഷ് കോടിയേരിയുടെ മൊഴി രേഖപ്പെടുത്തിയെന്നും എൻസിബി കോടതിയിൽ അറിയിച്ചു.നാല് ദിവസമാണ് ബിനീഷിനെ നാർക്കോട്ടിക് കൺട്രോൾ ബ്യുറോ ചോദ്യം ചെയ്തത്.. അതേസമയം കാർ പാലസ് ഉടമ അബ്ദുൾ ലത്തീഫിനെ ഇ.ഡി ചോദ്യം ചെയ്യുകയാണ്.