സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളുടെ പ്രായം ഓർമപ്പെടുത്തി ബിന്ദു കൃഷ്ണയുടെ ഫേസ്ബുക്ക് പോസ്റ്റ്

Jaihind Webdesk
Wednesday, November 13, 2019

കോണ്‍ഗ്രസ് നേതാക്കളുടെ പ്രായം പറഞ്ഞ് സി.പി.എം പാര്‍ട്ടി പത്രത്തില്‍ വന്ന വാര്‍ത്തയ്ക്ക് ഫേസ്ബുക്ക് പോസ്റ്റിലൂടെ മറുപടി നല്‍കി കൊല്ലം ഡി.സി.സി പ്രസിഡന്‍റ് ബിന്ദു കൃഷ്ണ. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളുടെ പേരും പ്രായവും ഫേസ്ബുക്കില്‍ കുറിച്ചുകൊണ്ടാണ് ബിന്ദു കൃഷ്ണ രംഗത്തെത്തിയത്. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ നേതാക്കളുടെ ശരാശരി പ്രായം 70 ആണെന്ന്  ബിന്ദു കൃഷ്ണ ചൂണ്ടിക്കാട്ടി. എന്നാല്‍ പ്രായത്തിന്‍റെ പേരില്‍ ആരെയും ആക്ഷേപിക്കാന്‍ തയാറല്ലെന്നും മാധ്യമങ്ങളിലൂടെ ആക്ഷേപ പോസ്റ്റുകള്‍ക്ക് രൂപം നല്‍കുന്ന സഖാക്കള്‍ക്ക് ഒരു ഓർമപ്പെടുത്തലാണ് ഇതെന്നും ബിന്ദു കൃഷ്ണ ഫേസ്ബുക്കില്‍ കുറിച്ചു.

ബിന്ദു കൃഷ്ണയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

കോൺഗ്രസ് നേതാക്കന്മാരുടെ പ്രായം എഴുതി ആക്ഷേപിച്ചുകൊണ്ട് ഇന്ന് ദേശാഭിമാനി പത്രത്തിൽ വന്ന ഒരു വാർത്ത കാണാൻ ഇടയായി.

ചുവടെ പരാമർശിച്ചിരിക്കുന്നത് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നേതാക്കന്മാരുടെ പ്രായമാണ്, ശരാശരി പ്രായം 70 വയസ്. എന്ന് കരുതി അവരെ ആക്ഷേപിക്കാൻ ഞാൻ തയ്യാറല്ല. മാധ്യമങ്ങളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും ആക്ഷേപ പോസ്റ്റുകൾക്ക് രൂപം നൽകുന്ന സഖാക്കന്മാർക്ക് ഒരു ഓർമ്മപ്പെടുത്തൽ മാത്രം.