ബിഹാര്‍: ആദ്യഘട്ട വോട്ടെടുപ്പ് നാളെ ; കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ നിർദ്ദേശം

Jaihind News Bureau
Tuesday, October 27, 2020

 

ന്യൂഡല്‍ഹി : ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട ഘട്ട വോട്ടെടുപ്പ് നാളെ. ആറ് ജില്ലകളിലെ 71 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. ആകെ 1066 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. ഇതില്‍ 114 പേര്‍ സ്ത്രീകളാണ്. ആറ് ജില്ലകളിലെ 71 മണ്ഡലങ്ങളിലാണ് ഒന്നാംഘട്ട വോട്ടെടുപ്പ്. നക്‌സലുകളുടെ സാന്നിധ്യമുള്ള ഗയ, ഔറംഗബാദ് അടക്കമുള്ള പ്രദേശങ്ങള്‍ ഇവയില്‍ ഉള്‍പ്പെടുന്നു. ആദ്യഘട്ട വോട്ടെടുപ്പില്‍ ആര്‍ജെഡി 42 സീറ്റുകളിലും ജെഡിയു 41 മണ്ഡലങ്ങളിലും ബിജെപി 29 ലും കോണ്‍ഗ്രസ് 21 ലും എല്‍ജെപി സ്ഥാനാര്‍ഥികള്‍ 41 സീറ്റുകളിലും ജനവിധി തേടുന്നുണ്ട്.