രാജ്യത്ത് കൊവിഡ് പടരാന്‍ കാരണം കേന്ദ്ര സര്‍ക്കാര്‍: ഭൂപേഷ് ബാഗല്‍

Jaihind News Bureau
Friday, April 10, 2020

രാജ്യത്ത് കൊവിഡ് ഇത്രയധികം പടരാന്‍ കാരണം കേന്ദ്ര സര്‍ക്കാരാണെന്ന് ഛത്തീസ്ഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍. രോഗവ്യാപനം തടയുന്നതിൽ കേന്ദ്രം അശ്രദ്ധരാണെന്നും അദ്ദേഹം ആരോപിച്ചു. രാഹുൽ ഗാന്ധിയുടെ ഉപദേശപ്രകാരം മാർച്ച് ആദ്യ വാരത്തിൽ തന്നെ തങ്ങൾ ജാഗ്രത പാലിച്ചുവെന്നും പകർച്ചവ്യാധി തടയുന്നതിൽ തങ്ങൾ വിജയിച്ചതിന്‍റെ കാരണം ഇതാണെന്നും ഭൂപേഷ് ബാഗല്‍ വ്യക്തമാക്കി.

വിദേശ രാജ്യങ്ങളില്‍ നിന്ന് രാജ്യത്ത് എത്തുന്നവരെ വളരെ നേരത്തെ പരിശോധിക്കാന്‍ തുടങ്ങിയിരുന്നെങ്കില്‍ രാജ്യത്ത് കൊവിഡ് ഇങ്ങനെ പടരില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഈ രോഗം ഇന്ത്യയില്‍ ഉടലെടുത്തതല്ല. രാജ്യന്താര വിമാനങ്ങളില്‍ രാജ്യത്ത് എത്തിയവരില്‍ നിന്നാണ് അത് പകര്‍ന്നത്. ദില്ലിയിലും മുംബൈയിലും കൊല്‍ക്കത്തയിലും ഹൈദരാബാദിലും എല്ലാം വിമാനങ്ങളില്‍ എത്തിയവര്‍ക്ക് രോഗം ഉണ്ടായിരുന്നു. അവരെ അപ്പോള്‍ തന്നെ സ്‌ക്രീന്‍ ചെയ്ത് ക്വാറന്റൈന്‍ ചെയ്യാന്‍ കഴിയുമായിരുന്നു. ഇത് കേന്ദ്ര സര്‍ക്കാരിന്‍റെ ഉത്തരവാദിത്വമായിരുന്നുവെന്നുംപറഞ്ഞ ഭൂപേഷ് ഭാഗല്‍ അങ്ങനെ ചെയ്തിരുന്നെങ്കില്‍ രാജ്യത്തിന് ഇന്നത്തെ ഈ ദുരവസ്ഥ ഉണ്ടാകില്ലായിരുന്നുവെന്നും വ്യക്തമാക്കി.