ആവേശമായി പ്രിയങ്ക ഗാന്ധി; ഭാരത് ജോഡൊ യാത്ര എഴുപത്തെട്ടാം ദിനത്തില്‍

Jaihind Webdesk
Thursday, November 24, 2022

ബൊര്‍ഗാവ്/മധ്യപ്രദേശ്: ഭാരത് ജോഡൊ പദ യാത്രയ്ക്ക് ആവേശമായി പ്രിയങ്ക ഗാന്ധി.
മധ്യ പ്രദേശിലെ ബൊർ ഗാവിൽ നിന്നാണ് പ്രിയങ്ക ഗാന്ധി രാഹുൽ ഗാന്ധിക്കൊപ്പം പദയാത്രയിൽ പങ്കുചേര്‍ന്നത്.
മധ്യ പ്രദേശിലെ ബൊർ ഗാവില്‍ പ്രിയങ്ക ഗാന്ധിക്ക് ഒപ്പം ഭർത്താവ് റോബർട്ട് വാന്ദ്ര, മകൻ റെയ്ഹാന്‍ എന്നിവരും  പദയാത്ര പങ്കാളിയായി. എ ഐ സി സിജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം പി. സച്ചിൻ പൈലറ്റ്, ദ്വിഗ് വിജയ് സിംഗ്, കമൽനാഥ് ഉൾപ്പടെയുള്ള നേതാക്കളും രാഹുൽ ഗാന്ധിക്കൊപ്പം അണിനിരന്നതോടെ അണികൾക്ക് ആവേശമായി.

കോൺഗ്രസ് മുൻ പ്രസിഡൻ്റ്  സോണിയ ഗാന്ധി മൈസുരുവിൽ വെച്ച് പദയാത്രയിൽ പങ്കാളിയായിരുന്നു. അതേ ആവേശമാണ് പ്രിയങ്ക ഗാന്ധി എത്തിയപ്പോഴും പ്രവർത്തകരിൽ പ്രകടമായത്. ഭാരത് ജോഡൊ പദയാത്രയുടെ എഴുപത്തി എട്ടാ ദിനത്തിലാണ് എഐസിസി ജനറൽ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധി പദയാത്രയിൽ പങ്കാളിയായത്.