ഭാരത് ജോഡോ യാത്ര ബിജെപിയെയും സിപിഎമ്മിനെയും അലോസരപ്പെടുത്തുന്നു: കെ.സി വേണുഗോപാൽ എംപി

Jaihind Webdesk
Thursday, September 1, 2022

 

കൊല്ലം: ഭാരത് ജോഡോ യാത്ര ബിജെപിയെയും സിപിഎമ്മിനെയും അലോസരപ്പെടുത്തുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി. യാത്രയുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി കൊല്ലം ഡിസിസി ഓഫീസിൽ എത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ഇറങ്ങിപ്പോകുന്നവരെ ഓർത്ത് കോൺഗ്രസ് പരിതപിക്കില്ലെന്നുംജനങ്ങൾ ഒറ്റപ്പെട്ട നേതാക്കൾക്കൊപ്പമല്ലെന്നും
കെ.സി വേണുഗോപാൽ എംപി പറഞ്ഞു. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരം ഉണ്ടാവുക എന്നത് തന്നെയാണ് പാർട്ടിയുടെ ലക്ഷ്യം. ഇത് ഒരിക്കലുംപാർട്ടിയിലെ ഐക്യം നഷ്ടപ്പെടുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വോട്ടർ പട്ടിക പുറത്തുവിടുന്നതിലും യാതൊരു പ്രശ്നവുമില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.