രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര എട്ടാം ദിവസത്തിലേക്ക്; യാത്ര വീണ്ടും അസമില്‍ പ്രവേശിച്ചു

Jaihind Webdesk
Sunday, January 21, 2024

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര എട്ടാം ദിവസത്തിലേക്ക്. നാഗാലാൻഡിലൂടെ സഞ്ചരിച്ച യാത്ര വീണ്ടും ആസാമിലേക്ക് പ്രവേശിച്ചു. ഈ വരവിന്റെ ഉദ്ദേശമെന്നത് നിങ്ങളുടെ ഹൃദയത്തെ അറിയുക എന്നതും നിങ്ങളുടെ പ്രശ്‌നങ്ങളെ ഉന്നയിക്കുകയെന്നതുമാണന്നാണ് രാഹുൽ ഗാന്ധി ജനങ്ങളോട് പറയുന്നത്. അതുകൊണ്ടുതന്നെയാണ് യാത്ര പിന്നിടുന്ന വഴികൾ എല്ലാം ആയിരക്കണക്കിന് ജനങ്ങൾ തങ്ങളുടെ പ്രിയ നേതാവിനെ കാണുവാൻ വേണ്ടി ഓടിയെത്തുന്നത്.

55 കിലോമീറ്റർ പിന്നിട്ട് അരുണാചൽ പ്രദേശിലെ യാത്ര അവസാനിച്ച് ആസ്മിയിലേക്ക് യാത്ര വീണ്ടും പ്രവേശിച്ചു. എട്ടു ദിവസമാണ് അസമിലൂടെ യാത്ര കടന്നുപോകുന്നത്.അതേസമയം ഗുവാഹട്ടിയിലേക്ക് പ്രവേശിക്കാൻ അസം മുഖ്യമന്ത്രി അനുമതി നൽകുന്നില്ല എന്ന്‌ ജയറാം രമേശ് പറഞ്ഞു. രാഹുൽ ഗാന്ധിക്ക് മാധ്യമങ്ങളുമായി സംസാരിക്കാനും അനുമതി നൽകുന്നില്ല. യാത്രയ്ക്ക് ലഭിച്ച പിന്തുണയിൽ അസം മുഖ്യമന്ത്രി അസ്വസ്ഥനാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം ഭാരത് ജോഡോ ന്യായ് യാത്ര വാഹനങ്ങൾക്ക് നേരെ മുഖ്യമന്ത്രി ആക്രമണം അഴിച്ചുവിട്ടതായി കോൺഗ്രസ് ആരോപിച്ചു. യാത്രയെ സ്വീകരിക്കാൻ തയ്യാറാക്കിയ കട്ടൗട്ടുകൾ കയറ്റി വന്ന ട്രക്കുകൾ ബിജെഐഎം പ്രവർത്തകർ തകർത്തു. മല്ലികാർജുൻ ഖാർഗെയുടെ ചിത്രങ്ങൾ വികൃതമാക്കുകയും രാഹുല്‍ ഗാന്ധിയുടെ ചിത്രം പതിച്ച ബാനറുകളും കട്ടൗട്ടുകളും നശിപ്പിക്കുകയും ചെയ്തു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നിർദ്ദേശപ്രകാരമാണ് ആക്രമണമുണ്ടായതെന്ന് കോൺഗ്രസ് ആരോപിച്ചു.