ഭാരത് ജോഡോ ന്യായ് യാത്ര പതിനൊന്നാം ദിവസത്തില്‍; ബിജെപി പ്രവർത്തകരുടെ അക്രമങ്ങളെ അതിജീവിച്ച് യാത്ര മുന്നേറുന്നു

Jaihind Webdesk
Wednesday, January 24, 2024

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര പതിനൊന്നാം ദിവസത്തിലേക്ക്. ബിജെപി പ്രവർത്തകരുടെ പ്രതിഷേധത്തെ അതിജീവിച്ചാണ് യാത്ര മുന്നേറുന്നത്. എത്ര ശ്രമിച്ചാലും ഭാരത് ജോഡോ ന്യായ് യാത്ര തടയാനാകില്ലെന്നും നിര്‍ഭയമായി യാത്ര തുടരുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

യാത്രയ്ക്ക് ലഭിക്കുന്ന ജനകീയ പിന്തുണയെ തകർക്കാൻ വേണ്ടിയാണ് അസാമിൽ ഉടനീളം ബിജെപി പ്രവർത്തകർ ന്യായ് യാത്രയെ തടസ്സപ്പെടുത്താൻ ശ്രമിച്ചത് എന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. സാമുദായിക ഭിന്നിപ്പ് ഉണ്ടാക്കുന്ന വിധത്തിലുള്ള മുദ്രാവാക്യങ്ങൾ വിളിച്ച് പ്രകോപനപരമായിട്ടാണ് ബിജെപി പ്രവർത്തകർ യാത്രയുടെ ജനകീയത അട്ടിമറിക്കാൻ ശ്രമിക്കുന്നത്. ന്യായ് യാത്രയ്ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് അസം സർക്കാർ.  എന്നാല്‍ യാത്ര തടയും തോറും അതിന്‍റെ ശക്തിയേറി വരികയാണ്. അസമില്‍ യാത്രക്ക് കടുത്ത നിയന്ത്രണങ്ങളാണ് ബിജെപി സർക്കാർ ഏർപ്പെടുത്തിയത്.

ഇന്നലെ അസാമിലെ ഗുവാഹത്തിയിൽ യാത്രക്ക് നേരെ പോലീസ് അതിക്രമം ഉണ്ടായി. പ്രവർത്തകർക്ക് നേരെ ലാത്തി വീശുകയും, അക്രമകാരികളായ ബിജെപി പ്രവർത്തകരെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസിന്‍റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നാണ് കോൺഗ്രസിന്‍റെ ആക്ഷേപം. എത്ര ശ്രമിച്ചാലും ഭാരത് ജോഡോ ന്യായ് യാത്ര തടയാനാകില്ലെന്നും നിര്‍ഭയമായി യാത്ര തുടരുമെന്നും രാഹുൽ ഗാന്ധി ഇന്നലെ പറഞ്ഞു. ബിജെപി പ്രവർത്തകരുടെ അക്രമങ്ങളെ അതിജീവിച്ച്
ന്യായ് യാത്ര ജനഹൃദയങ്ങളിലൂടെ മുന്നേറുകയാണ്.