ബെവ്കോ സമയം നാളെ മുതല്‍ പഴയപടി; രാവിലെ 10 മുതല്‍ രാത്രി 9 വരെ

 

തിരുവനന്തപുരം: സംസ്ഥാനത്ത് ബിവറേജസ് ഷോപ്പുകളുടെ പ്രവർത്തന സമയം പുനക്രമീകരിച്ചു. രാവിലെ 10 മണി മുതൽ രാത്രി 9 വരെയാണ് പുതുക്കിയ പ്രവർത്തന സമയം. രാവിലെ 9 മുതൽ രാത്രി 8 വരെയാണ് നിലവിലെ പ്രവർത്തന സമയം. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ നിശ്ചയിച്ചിരുന്ന സമയമാണ് ഇപ്പോള്‍ പഴയ രീതിയിലേക്ക് മാറ്റുന്നത്. പുതുക്കിയ സമയം നാളെ മുതല്‍ നിലവിൽവരും. കൊവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തില്‍ ബാറുകളില്‍ ഇരുന്ന് കഴിക്കാന്‍ നേരത്തെ അനുമതി നല്‍കിയിരുന്നു.

Comments (0)
Add Comment