കൊവിഡ് മരണനിരക്ക് മറച്ചുവെക്കുന്നതിൽ ദുരൂഹത; മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകണമെന്ന് ബെന്നി ബെഹനാന്‍ എം.പി

Jaihind News Bureau
Friday, August 14, 2020

 

കൊച്ചി: കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകണമെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹനാന്‍ എം.പി. ഒരു കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം നല്‍കണം. മരണപ്പെട്ടവരുടെ യഥാർത്ഥ കണക്ക് സർക്കാർ മറച്ചുവയ്ക്കുന്നതില്‍ ദുരൂഹതയുണ്ട്. മരണനിരക്ക് മറച്ചുവയ്ക്കുന്നുവെന്ന് സർക്കാർ തന്നെ നിയോഗിച്ച വിദഗ്ധ സമിതിയാണ് വെളിപ്പെടുത്തിയത്. സർക്കാർ നീക്കം രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ്. സംസ്ഥാനത്ത് കൊവിഡ് കേസുകളും മരണനിരക്കും വർധിക്കുന്നു. ആരോഗ്യവകുപ്പ് സമ്പൂർണ്ണപരാജയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

teevandi enkile ennodu para