ബംഗളുരു സ്ഫോടന കേസിലെ ഒരു പ്രതി കണ്ണൂരിൽ പിടിയിൽ. കൂത്ത്പറമ്പ് പറമ്പായി സ്വദേശി സി.സലീമിനെയാണ് കേരള കർണാടക പോലീസ് സംയുക്ത നീക്കത്തിലൂടെ പിടികൂടിയത്.
2008 ലെ ബംഗളൂരു സ്‌ഫോടനക്കേസ് പ്രതിയായ കൂത്തുപറമ്പ് പറമ്പായിയിലെ ചന്ദ്രോത്ത് സലീമിനെയാണ് കേരള, കര്‍ണാടക സംയുക്ത പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. കണ്ണൂരിലെത്തിച്ച ഇയാളെ ജില്ലാ പൊലിസ് മേധാവി ജി. ശിവവിക്രമിന്‍റെ നേതൃത്വത്തില്‍ പൊലിസ് മണിക്കൂറുകളോളം ചോദ്യം ചെയ്തു. ബംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതിയായ കണ്ണൂര്‍ സ്വദേശി തടിയന്റവിട നസീറിന്‍റെ കൂട്ടാളിയാണ് ഇയാളെന്ന് പൊലിസ് പറഞ്ഞു. നേരത്തെ ഒട്ടേറെത്തവണ ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ കര്‍ണാടക പൊലീസ് കണ്ണൂരിലെത്തിയിരുന്നെങ്കിലും പിടികൂടാനായിരുന്നില്ല.
ബംഗളുരു സ്ഫോടനത്തിനായി ഉപയോഗിച്ച വെടിമരുന്ന് പെരുമ്പാവൂരിലെ ഒരു കടയിൽ നിന്നും മോഷ്ടിച്ച് ബംഗളുരുവിലെത്തിച്ചത് സലിമാണെന്നാണ് പോലീസ് പറയുന്നത്. ഈ കേസിൽ ആകെ 32 പ്രതികളാണുള്ളത്. ഇതിൽ സലിം അടക്കം 9 പേരെ കർണാടക പോലീസ് പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചിരുന്നു. മറ്റു പ്രതികളെ കണ്ടെത്താനുള്ള ശ്രമം പോലീസ് ഊർജ്ജിതമായി തുടരുകയാണ്.
https://www.youtube.com/watch?v=SvZ5agM4hUY