രണ്ടും നാലും ഒഴികെയുള്ള ശനിയാഴ്ചകൾ ഇനി ബാങ്കുകൾക്ക് കേരളത്തില്‍ പ്രവൃത്തി ദിനമായിരിക്കും

Jaihind News Bureau
Wednesday, November 25, 2020

കേരളത്തിൽ രണ്ടാം ശനിയും നാലാം ശനിയും ഒഴികെയുള്ള ശനിയാഴ്ചകൾ ഇനി ബാങ്കുകൾക്ക് പ്രവൃത്തി ദിനമായിരിക്കും. കൊവിഡ്-19 വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി എല്ലാ ശനിയാഴ്ചകളിലും ഏർപ്പെടുത്തിയ ബാങ്ക് അവധി പിൻവലിച്ചു. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയാണ് (എൽ.എൽ.ബി.സി.) ഇക്കാര്യം അറിയിച്ചത്.

നേരത്തെയുള്ളതുപോലെ രണ്ടാം ശനി, നാലാം ശനി ദിവസങ്ങൾ മാത്രമായിരിക്കും ഇനി ബാങ്ക് അവധി. അതായത്, ആദ്യ ശനി, മൂന്നാം ശനി, അഞ്ചാം ശനി (ഉണ്ടെങ്കിൽ) എന്നിവ സാധാരണഗതിയിൽ ബാങ്കുകൾ പ്രവർത്തിക്കുമെന്നും ബാങ്കേഴ്‌സ് സമിതി അറിയിച്ചു.