ഏറ്റവും മികച്ച ഫുട്ബാൾ താരത്തെ ഇന്നറിയാം; ബാലൺ ഡി ഓർ പുരസ്‌കാരം പ്രഖ്യാനം ഇന്ന്

Jaihind News Bureau
Monday, December 2, 2019

ഈ വർഷത്തെ ഏറ്റവും മികച്ച ഫുട്ബാൾ താരത്തിനുള്ള ബാലൺ ഡി ഓർ പുരസ്‌കാരം പ്രഖ്യാനം ഇന്ന്. ഇന്ത്യൻ സമയം രാത്രി 9 മണിക്ക് പാരീസിലാണ് പുരസ്‌കാര ചടങ്ങ് നടക്കുന്നത്. 30 താരങ്ങളാണ് അന്തിമ പട്ടികയിൽ ഇടം നേടിയിട്ടുള്ളത്.

ലോകത്തിലെ മികച്ച ഫുട്ബോൾ താരത്തിനുള്ള ബാലൺ ഡി ഓർ പ്രഖ്യാപനത്തിന് മണിക്കൂറുകൾമാത്രം ശേഷിക്കേ പുരസ്‌കാരം ലഭിക്കുക ആർക്കായിരിക്കുമെന്നതിൽ ലോകമെങ്ങുമുള്ള ഫുട്ബോൾ ആരാധകർ ആകാംഷയിലാണ്.
ഫിഫയുടെ ബെസ്റ്റ ഫുട്ബോൾ ബഹുമതി കരസ്ഥമാക്കിയ ബാഴ്സലോണയുടെ താരമായ ലയണൽ മെസ്സിക്കാണ് സാധ്യത കല്പിക്കുന്നത്.

30 പേർക്കാണ് അവാർഡിനുള്ള നോമിനേഷൻ. ഫ്രാൻസ് ഫുട്ബോൾ മാഗസിൻ നൽകുന്ന പുരസ്‌കാരത്തിനായി ലോകമെങ്ങുമുള്ള 180 മാധ്യമപ്രവർത്തകരുടെ വോട്ടാണ് പരിഗണിക്കുക. വോട്ടിംഗിലൂടെയാണ് വിജയിയെ നിശ്ചയിക്കുന്നത്. മെസിക്കേപ്പം ക്രിസ്റ്റ്യാനോ റൊണാൾഡോ, ലിവർപൂളിന്റെ താരമായ വിർജിൽ വാൻ ഡെക്കിനും സാധ്യത കൽപ്പിക്കുന്നു .

ക്രൊയേഷ്യയുടെ ലൂക്കാമൊഡ്രിച്ചാണ് കഴിഞ്ഞവർഷം പുരസ്‌കാരം നേടിയത്. വനിതാ വിഭാഗത്തിൽ അമേരിക്കയുടെ ഇതിഹാസം മേഗൻ റാപിനോയ് ആണ് ബാലൺ ഡി ഓറിൽ മുന്നിലുള്ളത്. രാജ്യത്തിനായി ലോകകപ്പ് നേടിക്കൊടുക്കുന്നതിൽ മേഗൻ മുഖ്യപങ്കുവഹിച്ചിരുന്നു.