ബാലഭാസ്‌കറിന്‍റെ മരണം : സോബിയുടെ മൊഴി കള്ളമെന്ന് പരിശോധനഫലം

Jaihind News Bureau
Thursday, November 12, 2020

 

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്‍റെ മരണത്തിൽ സുഹൃത്ത് കലാഭവൻ സോബി പറയുന്നത് കള്ളമെന്ന് നുണ പരിശോധനഫലം. അപകടസ്ഥലത്ത് സ്വർണക്കടത്ത് കേസിലെ പ്രതി റൂബിൻ തോമസ് ഉണ്ടായിരുന്നെന്നായിരുന്നു സോബിയുടെ മൊഴി. എന്നാല്‍ സോബി കണ്ടെന്ന് പറഞ്ഞയാള്‍ ബംഗളൂരുവില്‍ ആയിരുന്നു. അപകടത്തിന് മുമ്പ് ബാലഭാസ്കറിന്‍റെ കാർ ആക്രമിക്കപ്പെട്ടെന്ന മൊഴി കളവെന്നും പരിശോധന റിപ്പോർട്ട്.  ബാലഭാസ്കർ മരിക്കുന്നതിനുമുമ്പ് വിഷ്ണു സ്വർണക്കടത്ത് തുടങ്ങിയിരുന്നു. വിഷ്ണു സോമസുന്ദരത്തിന്‍റെ സ്വർണക്കടത്ത് ഇടപാടുകളെ കുറിച്ച് ബാലഭാസ്കറിന് അറിവുണ്ടോ എന്നും സിബിഐ പരിശോധിക്കുന്നു