ഫ്രിഡ്ജിൽ നിന്നും ദുർഗന്ധം വരുന്നുണ്ടോ ? എങ്കിൽ സൂക്ഷിക്കുക…! കാരണം ഇതൊക്കെ

Jaihind News Bureau
Friday, February 20, 2026

 

 

ഫ്രിഡ്ജ് ഇല്ലാത്ത വീട് ഇന്നത്തെ കാലത്തില്ല . ഭക്ഷണ സാധനങ്ങള്‍ കേടുവരാതെ സൂക്ഷിക്കാന്‍ ഫ്രിഡ്ജ് ഇപ്പോഴും ഉപകരിക്കും. എന്നാല്‍ ചിലപ്പോഴൊക്കെ ഫ്രിഡ്ജില്‍ നിന്നും ദുര്‍ഗന്ധം വരാറുണ്ട്. ഇതിന്റെ പ്രധാന കാരണങ്ങള്‍ പരിശോധിക്കാം

പഴകിയ ഭക്ഷണങ്ങള്‍ സൂക്ഷിക്കുന്നതാണ് ഫ്രിഡ്ജിനുള്ളില്‍ നിന്നും ദുര്‍ഗന്ധം വരാനുള്ള പ്രധാന കാരണം . അതിനാല്‍ പഴകിയ സാധനങ്ങള്‍ ഫ്രിഡ്ജിനുള്ളില്‍ വെയ്ക്കുന്നത് പൂര്‍ണമായും ഒഴിവാക്കുക. സമയാസമയങ്ങളില്‍ ഫ്രിഡ്ജ് വൃത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ ആരോഗ്യത്തിന് ഹാനീകരമാകുമെന്നുള്ളത് മാത്രമല്ല ഫ്രിഡ്ജില്‍ നിന്നും ദുര്‍ഗന്ധം വരുകയും ചെയ്യും. ഭക്ഷണാവശിഷ്ടങ്ങള്‍ നീക്കം ചെയ്യാതിരിക്കുന്നതും ദുര്‍ഗന്ധത്തിന് കാരണമാണ്.

ഭക്ഷണ സാധനങ്ങള്‍ വെയ്ക്കുമ്പോള്‍ അതിന്റെ അവശിഷ്ടങ്ങള്‍ ഫ്രിഡ്ജിനുള്ളില്‍ തുളുമ്പാനും കറ പറ്റാനുമുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് വൃത്തിയാക്കാതെ വരുമ്പോള്‍ ദുര്‍ഗന്ധം ഉണ്ടാവുന്നു. ഫ്രിഡ്ജിനുള്ളില്‍ ഭക്ഷണ സാധനങ്ങള്‍ സൂക്ഷിക്കുമ്പോള്‍ അടച്ച് വെയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ ഭക്ഷണത്തിന്റെ ഗന്ധം ഫ്രിഡ്ജില്‍ മുഴുവന്‍ പരക്കുകയും ദുര്‍ഗന്ധമായി മാറുകയും ചെയ്യും