സ്കൂള്‍ കുട്ടികള്‍ക്ക് നല്‍കാന്‍ പഴകി പുഴുവരിച്ച അരി ; കഴുകി നല്‍കാനുള്ള നീക്കം തടഞ്ഞ് നാട്ടുകാർ

Jaihind Webdesk
Friday, August 6, 2021

കൊല്ലം : കൊട്ടാരക്കരയിലെ സപ്ലൈകോ ഗോഡൗണിൽ പഴകി പുഴുവരിച്ച അരി വൃത്തിയാക്കി വിതരണം ചെയ്യാൻ ശ്രമം. രണ്ടായിരത്തോളം ചാക്ക് പഴകിയ അരി വൃത്തിയാക്കുന്നത് നാട്ടുകാർ കണ്ടെത്തി തടഞ്ഞു. വൃത്തിയാക്കിയ അരി പുതിയ ചാക്കുകളിലാക്കി വിദ്യാലയങ്ങൾക്ക് നൽകാനായിരുന്നു ശ്രമമെന്ന്  നാട്ടുകാർ ആരോപിച്ചു. ആരോപണം ശരിവെക്കുന്ന ചില സർക്കാർ ഉത്തരവുകളും കണ്ടെത്തിയിട്ടുണ്ട്. 2017ൽ എത്തിയ അരിയാണ് പുഴുവരിച്ച നിലയിൽ ചാക്കുകളിലുണ്ടായിരുന്നത്.