ഫാസിസത്തെ അല്ല നവഫാസിസമാണ് രാജ്യത്ത് നിലനില്‍ക്കുന്നത് എന്ന് സിപിഎം തീര്‍ച്ചയാക്കിയ സ്ഥിതിക്ക് പോരാട്ടം ശക്തിയാക്കുമെന്നാണ് സംസ്ഥാന സെക്രട്ടറിയായി സ്ഥാനമേറ്റ എം എ ബേബി. ഓരോ സംസ്ഥാനങ്ങളിലും നിലനില്‍ക്കുന്ന രാഷ്ട്രീയ-സാമൂഹ്യ സാഹചര്യമനുസരിച്ചു പോരാട്ടം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇരുപത്തി നാലാം കോണ്‍ഗ്രസില്‍ പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ് പിബിയില്‍ ഒഴിവു നല്‍കിയത് . 75 വയസ്സ് പിന്നിട്ട നേതാക്കള്‍ ഒന്നടങ്കം സിപിഎം പോളിറ്റ് ബ്യൂറോയില്‍നിന്ന് പുറത്തായി. 8നിലവിലെ പി.ബി കോര്‍ഡിനേറ്ററുമായ പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട്, സുഭാഷിണി അലി, മണിക് സര്‍ക്കാര്‍, സൂര്യകാന്ത് മിശ്ര, ജി. രാമകൃഷ്ണന് എന്നിവരെയാണ് പ്രായപരിധി മാനദണ്ഡപ്രകാരം പിബിയില്‍ നിന്ന് ഒഴിവാക്കിയത്. ഇവര്‍ കേന്ദ്രകമ്മിറ്റിയിലെ ക്ഷണിതാക്കളായിരിക്കും.
ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കിസാന്‍ സഭ ജനറല്‍ സെക്രട്ടറിയും മലയാളിയുമായ വിജു കൃഷ്ണനും ആര്. അരുണ്‍ കുമാറും അടക്കം എട്ട് പുതുമുഖങ്ങള്‍ പുതുതായി പി.ബിയിലെത്തി. അരുണ്‍കുമാര്‍ ആന്ധ്രയില്‍നിന്നുള്ള നേതാവാണ്. വനിതാ പ്രതിനിധികളായ സുഭാഷിണി അലിയും ബൃന്ദാ കാരാട്ടും പുറത്തുപോകുന്ന പശ്ചാത്തലത്തില്‍ യു. വാസുകിയും മറിയം ധാവ്ളെയും പോളിറ്റ് ബ്യൂറോയിലെത്തി.
സിപിഎമ്മിലെ ഏററവും സീനിയര്‍ നേതാവായ പിണറായി വിജയന് തന്നെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും പ്രചാരണം നയിക്കുമെന്ന് എം എ ബേബി പറഞ്ഞു. മറിച്ചൊരാളെ പറയാനുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. എല്‍ഡിഎഫ് മൂന്നാമതും അധികാരത്തിലെത്തിയാല്‍ പിണറായിപക്ഷേ മുഖ്യമന്ത്രിയാകുമോ എന്നതില്‍ അദ്ദേഹം മറുപടി പറഞ്ഞ്ില്ല. സാഹചര്യമനുസരിച്ചു തീരുമാനിക്കാമെന്നാണ് അദ്ദേഹം പ്രതികരിച്ചത്.