കൂട്ട കോപ്പിയടി; ഇന്നലെ നടന്ന ബി ടെക് പരീക്ഷ റദ്ദാക്കി

Jaihind News Bureau
Saturday, October 24, 2020

കൂട്ട കോപ്പിയടി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നലെ നടന്ന ബി ടെക് പരീക്ഷ റദ്ദാക്കി. മൊബൈൽ ഉപയോഗിച്ചു വാട്സ്ആപ് ഗ്രൂപ്പു വഴി ചോദ്യങ്ങൾ പുറത്ത് വിട്ടു പല കോളേജുകളിലും കോപ്പിയടി നടന്നതായി കണ്ടെത്തി. അഞ്ച് കോളജുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. പരീക്ഷ ഹാളിൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ചിരുന്നതിനാൽ രഹസ്യമായാണ് കോപ്പിയടി നടത്തിയത്. പ്രൊ വൈസ് ചാൻസിലറുടെ നേത്യുത്വത്തിൽ ചേർന്ന യോഗമാണ് പരിക്ഷ റദ്ദാക്കിയത്.

https://www.facebook.com/JaihindNewsChannel/videos/1520946678098889

കൊവിഡ് പ്രോട്ടോക്കോൾ മറയാക്കിയാണ് മൊബൈ‌ൽ ഫോണുകളുമായി ബിടെക്ക് വിദ്യാര്‍ഥികള്‍ പരീക്ഷാ ഹാളിലെത്തിയത്. അധ്യാപകരും സുരക്ഷാ ജീവനക്കാരും സാമൂഹിക അകലം പാലിക്കുന്നതിനാല്‍ കൃത്യമായ പരിശോധന ഇല്ല. കണ്‍ണ്ടെന്‍മെന്‍റ് സോണുകളില്‍ നിന്നെത്തുന്നവരെ ഒരുപരിശോധനയുമില്ലാതെയാണ് പരീക്ഷാ ഹാളിലേക്ക് കയറ്റുന്നത്. മൂന്നാം സെമസ്റ്ററിന്‍റെ ആള്‍ജീബ്ര സപ്ലിമെന്‍ററി പരീക്ഷ തുടങ്ങി 15 മിനിറ്റായതും കോപ്പിയടിയെക്കുറിച്ചുള്ള പരാതി രജിസ്ട്രാര്‍ക്ക് ലഭിച്ചു. പലകോളജുകളില്‍ നിന്നും പരാതി എത്തിയതോടെ സര്‍വകലാശാല എല്ലാ കോളജുകളിലും പരിശോധന നടത്താന്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

തുടര്‍ന്ന് ആള്‍ജിബ്ര പരീക്ഷ റദ്ദാക്കി. ഒപ്പം പൊലീസിന് പരാതി നല്‍കാനും സാങ്കേതിക സര്‍വകലാശാല തീരുമാനിച്ചു. വാട്ട്സ്് ആപ്പ് ഗ്രൂപ്പുകളിലേക്ക് ചോദ്യപേപ്പറിന്‍റെ ഫോട്ടോ നല്‍കിയാല്‍ ഉടന്‍ മറുപടികളും വാട്ട്സ് ആപ്പ് സന്ദേശമായി ലഭിക്കും. 1500 രൂപനല്‍കി ഇത്തരം ഗ്രൂപ്പുകളില്‍ വിദ്യാര്‍ഥികള്‍ വ്യാപകമായി ചേര്‍ന്നിട്ടുണ്ട്. അഞ്ച് കോളജുകളിലെ കോപ്പിയടി തെളി‍ഞ്ഞിട്ടുണ്ട്.

ഇതില്‍ നാല് കോളജുകള്‍ വടക്കന്‍ ജില്ലകളിലും ഒരെണ്ണം തിരുവനന്തപുരത്തുമാണ്.