ആസാദ് കശ്മീർ പരാമർശം: കെ.ടി ജലീലിനെതിരെ കേസെടുക്കാന്‍ ഡല്‍ഹി കോടതിയുടെ ഉത്തരവ്

Jaihind Webdesk
Monday, September 12, 2022

 

ന്യൂഡൽഹി: വിവാദമായ ആസാദ് കശ്മീർ പരാമർശത്തില്‍ കെ.ടി ജലീല്‍ എംഎല്‍എക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. ഡല്‍ഹി റോസ് അവന്യു കോടതിയുടേതാണ് ഉത്തരവ്.

അഭിഭാഷകൻ ജി.എസ് മണി ഡൽഹി തിലക് മാർഗ് പോലീസ് സ്റ്റേഷനിൽ കെ.ടി ജലീലിനെതിരേ പരാതി നൽകിയിരുന്നു. വിവാദ പരാമർശത്തിന്‍റെ അടിസ്ഥാനത്തിൽ ലഭിച്ച പരാതിയില്‍ ഡല്‍ഹി പോലീസ് നടപടികള്‍ ആരംഭിച്ചിരുന്നു. കേസെടുക്കുന്നത് സംബന്ധിച്ച നിയമോപദേശവും ഡൽഹി പോലീസ് തേടിയിരുന്നു. ഇപ്പോള്‍ ജലീലിനെതിരെ കേസെടുക്കാന്‍ കോടതി തന്നെ നിർദേശിച്ചിരിക്കുകയാണ്.

കശ്മീർ സന്ദർശനത്തിനിടെ കെ.ടി ജലീല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലെ പരാമർശമാണ് വിവാദമായത്. പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നാണ് ജലീല്‍ വിശേഷിപ്പിച്ചത്. ഇത് വന്‍ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ് തിരുത്തിയെങ്കിലും വിവാദ പരാമർശം തിരുത്താന്‍ ജലീല്‍ തയാറായിരുന്നില്ല.