അയ്യപ്പഭക്തർക്ക് ആശ്വാസമായി സന്നിധാനത്തെ ആയുർവേദ ആശുപത്രി

Jaihind Webdesk
Tuesday, December 4, 2018

ayurveda-Hospital-Sannidhanam

ദുർഘടമായ കാനനപാതകൾ താണ്ടി കരിമലയും നീലിമലയും കയറി ശബരിമലയില്‍ എത്തുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം ആവുകയാണ് സന്നിധാനത്തെ ആയുർവേദ ആശുപത്രി. കുത്തനെയുള്ള മല കയറി എത്തുന്നവർക്കുണ്ടാകുന്ന പേശിവലിവ്, വിറയൽ തുടങ്ങിയവയ്ക്ക് ഫലപ്രദമായ ചികിത്സയായ മസാജും ഇൻഫ്രാറെഡ് ചികിത്സയും വരെ ഇവിടെ ലഭ്യമാണ്.