അയോധ്യ: സുപ്രീംകോടതി കേസ് ജനുവരി 10ലേക്ക് മാറ്റി

Jaihind Webdesk
Friday, January 4, 2019

ന്യൂ ഡൽഹി: അയോധ്യകേസ് പരിഗണിക്കുന്നത് സുപ്രീംകോടതി ഈമാസം 10-ലേക്ക് മാറ്റിവെച്ചു. അന്ന് ഉചിതമായ ബഞ്ച് കേസ് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട മറ്റ് ഉത്തരവുകൾ ഈ ബഞ്ച് പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. രാമക്ഷേത്ര നിർമ്മാണത്തിനായി സംഘപരിവാർ സമ്മർദ്ധം തുടരുന്നതിനിടെയാണ് പൊതുതാൽപര്യഹർജി കോടതിയുടെ പരിഗണനയ്ക്ക് വന്നത്. തര്‍ക്ക സ്ഥലം മൂന്നായി വിഭജിച്ച അലഹബാദ്‌ ഹൈക്കോടതി വിധിക്കെതിരായ 13 അപ്പീലുകളും കോടതിയുടെ പരിഗണനയ്ക്ക് വന്നു. ചീഫ്‌ ജസ്റ്റിസ്‌ രഞ്‌ജന്‍ ഗോഗോയ്‌ ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ എന്നിവർ അംഗങ്ങളായ ബെഞ്ചാണ് ഹർജികൾ ഇന്ന് പരിഗണിക്കേണ്ടിയിരുന്നത്.