ആയത്തുല്ല അലി ഖമനെയിയുടെ മകന്‍ മുജ്തബ ഖമനേയി പിന്‍ഗാമിയാകും

Jaihind News Bureau
Sunday, March 1, 2026

 

ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയിയുടെ മകന്‍ മുജ്തബ ഖമനേയി പിന്‍ഗാമിയാകും. അലി ഖമേനിയിയുടെ ആറ് മക്കളില്‍ രണ്ടാമനാണ് മുജ്തബ ഖമേനി. അലി ഖമനെയിയുടെ സംസ്‌കാരചടങ്ങുകള്‍ക്ക് ശേഷം പുരോഹിത സമിതി പിന്‍ഗാമിയുടെ പേര് പ്രഖ്യാപിക്കും. നാലരപതിറ്റാണ്ട് മുന്‍പുള്ള അമേരിക്കന്‍ ആശ്രിതത്തിലേക്ക് ഇറാന്‍ പോകുമോ ആശങ്ക ഉയരുന്നതിനിടെയാണ് മുജ്തബ ഖമനേയി പിന്‍ഗാമിയാകും എന്ന വാര്‍ത്ത വരുന്നത്.

1979ലെ വിപ്ലവത്തിനു ശേഷം പരമോന്നത നേതാവിന്റെ പദവിയിലെത്തിയ രണ്ടാമത്തെ വ്യക്തിയാണ് ഖമനെയി. ഇസ്ലാമിക് വിപ്ലവത്തിന് ശേഷം അധികാരമേറ്റെടുത്ത ആയത്തുള്ള റൂഹുള്ള ഖൊമേനിയായിരുന്നു ആദ്യ പരമോന്നത നേതാവ്. 1989ല്‍ മരിക്കുന്നതുവരെ അദ്ദേഹം ആ സ്ഥാനത്ത് തുടര്‍ന്നു. റൂഹുള്ള ഖൊമേനിയുടെ മരണശേഷമാണ് അലി ഖമേനി രാജ്യത്തിന്റെ പരമോന്നത നേതാവാകുന്നത്. 1989 മുതല്‍ ഇന്നുവരെ ഏകദേശം 35 വര്‍ഷം ഇറാന്റെ എല്ലാ നിര്‍ണായക തീരുമാനങ്ങളിലും അവസാന വാക്ക് ഖമനെയിയുടേതായിരുന്നു