ആവണിപ്പാറ കോളനി നിവാസികള്‍ക്ക് പുറംലോകത്തേയ്ക്കൊരു പാലം ഇന്നും സ്വപ്നം

Jaihind News Bureau
Saturday, August 17, 2019

കഴിഞ്ഞ വർഷം പ്രളയം ഭീതി വിതച്ചപ്പോൾ ദിവസങ്ങളോളം ഒറ്റപ്പെട്ട കൊല്ലം ജില്ലയിലെ കിഴക്കൻ മലയോര മേഖലയിലെ ആവണിപ്പാറ കോളനി നിവാസികളുടെ ചിരകാല സ്വപ്നമാണ് ഇവിടെ ഒരു പാലം വേണമെന്നത് . അച്ഛൻകോവിൽ ആറിനും വനത്തിനും ഇടയിലെ ഈ ആദിവാസി ഊരിൽ നിന്നും പുറം ലോകത്തേക്ക് എത്തുവാനുള്ള ഏകമാർഗ്ഗം ഒരു വള്ളം മാത്രമാണിപ്പോൾ .