രോഗിയായ അമ്മയെ കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമം; മകന്‍ അറസ്റ്റില്‍

Jaihind Webdesk
Saturday, June 29, 2024

 

കണ്ണൂർ: രോഗിയായ അമ്മയെ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകനെ പോലീസ് അറസ്റ്റ് ചെയ്തു. ചെറുപുഴ ഭൂതാനം സ്വദേശി സതീശനെയാണ് അറസ്റ്റ് ചെയ്തത്. ചെറുപുഴ ഭൂതാനത്തെ കോട്ടയിൽ നാരായണിയെ തലയ്ക്കും കഴുത്തിനും ഗുരുതരമായ പരുക്കേറ്റ നിലയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അർബുദ രോഗി കൂടിയായ നാരായണിയുടെ മൊഴിയെ തുടർന്നാണ് സതീഷിനെ അറസ്റ്റ് ചെയ്തത്.