മണിപ്പൂരില്‍ വീണ്ടും സംഘർഷം; ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു

Jaihind Webdesk
Saturday, December 30, 2023

മണിപ്പൂരില്‍ വീണ്ടും സംഘർഷം. തെങ്നോപ്പാലിലെ മൊറേയില്‍ ആണ് സംഭവം. സുരക്ഷാ സേനയും ആയുധധാരികളായ സംഘവും തമ്മിലാണ് വെടിവയ്പ്പ് നടന്നത്. പ്രദേശത്ത് ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്. ഏറ്റുമുട്ടലില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. സംഘർഷത്തിനിടെ രണ്ട് വീടുകള്‍ക്ക് തീയിട്ടു. മേഖലയില്‍ കനത്ത ജാഗ്രത തുടരുകയാണ്.

മെയ് 3നായിരുന്നു മണിപ്പൂരില്‍ സംഘര്‍ഷം ആരംഭിച്ചത്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും സംഘർഷം രൂക്ഷമാവുകയാണ്. ഇന്ന് വൈകിട്ട് മൂന്നരയ്ക്കാണ് അതിര്‍ത്തി നഗരമായ മൊറേയില്‍ സംഘര്‍ഷം തുടങ്ങിയത്.  പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥനെ അസം റൈഫിള്‍സ് ക്യാംപിലേക്ക് മാറ്റി.