മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിലുള്ള അതിക്രമം: നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം; കറുത്ത ഷർ‌ട്ട് ധരിച്ച് എംഎൽഎമാർ

തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധത്തോടെ നിയമസഭാ സമ്മേളനം പുനഃരാരംഭിച്ചു. നികുതി ഭാരവും മുഖ്യമന്ത്രി പിണറായി വിജയന്‍റെ സുരക്ഷയുടെ പേരിലുള്ള അതിക്രമങ്ങളും സഭയില്‍ ഉന്നയിച്ചാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.  കറുത്ത ഷർട്ട് ധരിച്ചാണ് ഷാഫി പറമ്പിലും മാത്യു കുഴല്‍നാടനും സഭയിലെത്തിയത്. അതേസമയം സഭയിലെ മാധ്യമവിലക്ക് പിന്‍വലിച്ചില്ല.

ചോദ്യോത്തരവേളയിലാണ് പ്രതിപക്ഷം പ്രതിഷേധമുയർത്തിയത്. ‘പേടി ഉണ്ടെങ്കിൽ മുഖ്യമന്ത്രി വീട്ടിലിരിക്കണം’ എന്നെഴുതിയ പ്ലക്കാർഡും മറ്റ് ബാനറുകളുമായിട്ടാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. പ്രതിപക്ഷാംഗങ്ങൾ സഭയിൽ മുദ്രാവാക്യം വിളിച്ചു.

ചോദ്യോത്തരവേള സംപ്രേഷണം ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്. പതിവുപോലെ സഭാ ടി.വിയും പ്രതിപക്ഷ പ്രതിഷേധം കാണിച്ചില്ല. സഭാ നടപടികള്‍ സംപ്രേഷണം ചെയ്യാന്‍ മാധ്യമങ്ങളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സ്പീക്കർക്ക് കത്ത് നല്‍കിയിരുന്നു.

 

 

Comments (0)
Add Comment